കണ്ണൂര്‍- ഉദ്ഘാടന ദിവസം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക ഗാനവും അവതരിപ്പിച്ചു. ഗായകന്‍ വിനീത് ശ്രീനിവാസ് ആണ് പാടിയിരിക്കുന്നത്. വരികളെഴുതിയത് എയര്‍പോര്‍ട്ടിന്റെ വൈറലായ പരസ്യം നിര്‍മ്മിച്ച പരസ്യ ഏജന്‍സി മൈത്രിയുടെ ഡയറക്ടര്‍ വേണുഗോപാല്‍ രാമചന്ദ്രന്‍ നായരാണ്. രാഹുല്‍ സുബ്രമണ്യനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കില്‍ അവതരിപ്പിച്ച ഈ സംഗീത വിഡിയോ ആദ്യ പതിനഞ്ചു മിറ്റില്‍ കണ്ടത് രണ്ടു ലക്ഷത്തോളം പേരാണ്. ആയിരത്തിലേറെ ഷെയറുകളും.