Sorry, you need to enable JavaScript to visit this website.

കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെയെ സ്വന്തം പാര്‍ട്ടിക്കാരന്‍ പരസ്യമായി മുഖത്തടിച്ചു; പിന്നീട് സംഭവിച്ചത്- Video

മുംബൈ- കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെയെ മഹാരാഷ്ട്രയിലെ അംബര്‍നാഥില്‍ ഒരു പൊതുപരിപാടിക്കിടെ സ്വന്തം പാര്‍ട്ടിക്കാരനായ യുവാവ് മുഖത്തടിച്ചു. ശനിയാഴ്ച രാത്രി നടന്ന പരിപാടിക്കിടെ വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് പ്രവിന്‍ ഗോസാവി എന്ന യുവാവ് മന്ത്രിയെ മര്‍ദിച്ചത്. അത്താവാലെയുടെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ യുവജന വിഭാഗം പ്രവര്‍ത്തകനാണ് ഇയാള്‍. മന്ത്രിയെ അടിച്ച ഗോസാവിയെ അത്താവാലെയുടെ അനുയായികള്‍ പിടികൂടി നന്നായി കൈകാര്യം ചെയ്തു. ആള്‍ക്കൂട്ട ആക്രമണത്തിനിരയായ ഗോസാവിയെ പിന്നീട് മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മന്ത്രിയെ അടിച്ചതിനു കാരണം വ്യക്തമല്ല. ഒരു സെല്‍ഫി എടുക്കാന്‍ ഗോസാവി അത്താവാലെയെ സമീപിച്ചിരുന്നെന്നും ഇതു നിഷേധിച്ചതാണ് ഗോസാവിയെ പ്രകോപിതനാക്കിയതെന്നും എന്‍.എന്‍.ഐ റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ ആക്രമണം ആസൂത്രിതമാണെന്നാരോപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഞായറാഴ്ച സംസ്ഥാന വ്യാപക ബന്ധ് പ്രഖ്യാപിച്ചിരിക്കുകയാണ്.

Latest News