96 വര്‍ഷമായി ന്യൂയോര്‍ക്കിലെ തന്റെ സലൂണിലിരുന്ന് നല്ല ചുറുചുറുക്കോടെ ജോലി ചെയ്യുകയാണ് അന്തോണി മന്‍സിനെല്ലി.ഇത്രയും കാലം ബാര്‍ബറായിരുന്നതിന്റെ ലോക റെക്കോര്‍ഡ് കയ്യിലുള്ള വ്യക്തിയാണ് അന്തോണി മന്‍സിനെല്ലി. ഷോപ്പിംഗിന് പോകുമ്പോള്‍ പലരും തന്നെ പിന്തുടരാറുണ്ടെന്നും താന്‍ വാങ്ങുന്നതൊക്കെ അവരും വാങ്ങുമെന്നും അദ്ദേഹം പറയുന്നു. പതിനൊന്ന് വയസ് കഴിഞ്ഞപ്പോള്‍ ബാര്‍ബര്‍ ജോലി ചെയ്ത് തുടങ്ങിയ അന്തോണി ഹെയര്‍കട്ടും ഷേവിംഗുമാണ് കൂടുതല്‍ ചെയ്യുന്നത്. ഒബാമയില്‍ നിന്ന് പിറന്നാള്‍ ആശംസ വരെ കിട്ടിയ ആളാണ് ഈ ബാര്‍ബര്‍. ഇന്റര്‍നാഷണല്‍ മാഗസിനുകളില്‍ പലതിലും ആന്റണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. പിന്നീട് തനിച്ച് താമസമാക്കിയ അന്തോണി വീട്ടിലെ കാര്യങ്ങളും ജോലിസ്ഥലത്തെ കാര്യങ്ങളും തനിയെയാണ് നോക്കുന്നത്. എല്ലാദിവസവും ജോലിയ്ക്ക് എത്തുന്നതിന് മുമ്പ് ഭാര്യയുടെ സെമിത്തേരി സന്ദര്‍ശിക്കുമെന്നും അപ്പോഴാണ് മുന്നോട്ട് പോകാനുള്ള കരുത്ത് കിട്ടുന്നതെന്നും അന്തോണി വ്യക്തമാക്കി.