പൂഞ്ച്- ജമ്മു കശ്മീരിലെ പൂഞ്ചിനടുത്ത് ശനിയാഴ്ച രാവിലെ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു വീണ് 23 യാത്രക്കാര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ലൊറാനില്‍ നിന്ന് പൂഞ്ചിലേക്കു പോകുകയായിരുന്ന ബസ് ദുര്‍ഘടമായ മലമ്പാതയില്‍ നിന്ന് തെന്നി വീഴുകയായിരുന്നു. മണ്ഡി മേഖലയിലെ പ്‌ളെറയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരെ മണ്ഡി സബ്ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അപകടസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.