ന്യൂദല്‍ഹി- രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് പൂര്‍ത്തിയായതോടെ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ പുറത്തു വന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിവിധ ഏജന്‍സികളുടെ പ്രവചനം.
രാജസ്ഥാനില്‍ ബി.ജെ.പി പിന്തള്ളി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഭൂരിപക്ഷ പ്രവചനം. ഇന്ത്യാ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസിന് 119-141 സീറ്റുകള്‍ ലഭിക്കും. ബി.ജെ.പിക്ക് 55-72 സീറ്റും ബിഎസ്പിക്ക് മൂന്നും മറ്റുള്ളവര്‍ക്ക് 18 സീറ്റുമാണ് പ്രചവചനം. ടൈംസ് നൗ-സിഎന്‍എക്‌സ് എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിനു 105ഉം ബി.ജെ.പിക്ക് 85ഉം സീറ്റും ലഭിക്കും.
മധ്യപ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും. കോണ്‍ഗ്രസിന് വലിയ മുന്നേറ്റം പ്രവചിക്കുന്നു. ഇന്ത്യാ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസിന് 104-122 സീറ്റുകള്‍ ലഭിക്കും. ബി.ജെ.പിക്ക് 102-120ഉം. ടൈംസ് നൗ-സിഎന്‍എക്‌സ് എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിനു 89ഉം ബി.ജെ.പിക്ക് 126 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.
ഛത്തീസ്ഗഢിലും ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന പോലെയാണ് പ്രവചനം. കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കും. ഇന്ത്യാ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 21-31 സീറ്റും കോണ്‍ഗ്രസിന് 55-65 സീറ്റുമാണ് പ്രവചനം. ടൈംസ് നൗ-സിഎന്‍എക്‌സ് എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിനു 35ഉം ബി.ജെ.പിക്ക് 46 സീറ്റും ലഭിക്കും. റിപബ്ലിക്-സി വോട്ടര്‍ പ്രവചനം കോണ്‍ഗ്രസിന് 40-50 സീറ്റും ബി.ജെ.പിക്ക് 35-43 സീറ്റുമാണ്. ന്യൂസ് നേഷന്‍ പ്രവചനം കോണ്‍ഗ്രസിന് 40-44, ബി.ജെ.പി 38-42 എന്നിങ്ങനെയാണ് നില.
തെലങ്കാനയില്‍ ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്്) അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. ടൈംസ് നൗ-സിഎന്‍എക്‌സ് എക്‌സിറ്റ് പോളില്‍ ടിആര്‍എസിന് 66 സീറ്റും ടി.ഡി.പി-കോണ്‍ഗ്രസിന് സഖ്യത്തിന് 37 സീറ്റുമാണ് പ്രവചനം. ബി.ജെ.പിക്ക് ഏഴും മറ്റുള്ളവര്‍ക്ക് ഒമ്പതും. ന്ത്യാ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം ടി.ആര്‍.എസിന് 79-91 സീറ്റും ടി.ഡി.പി-കോണ്‍ഗ്രസ് സഖ്യത്തിന് 21-33 സീറ്റും ലഭിക്കും.
മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്) ആണ്് മുന്നില്‍. റിപബ്ലിക്-സിവോട്ടര്‍ എക്‌സിറ്റ് പോളില്‍ പ്രതിപക്ഷമായ എം.എന്‍.എഫിന് 16-20 സീറ്റാണ് പ്രവചനം. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 14-18 സീറ്റും. ആകെ 40 സീറ്റുകളാണ് മിസോറാമിലുള്ളത്.