ന്യൂദല്‍ഹി- ഏതാനും മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ പദവയില്‍ സാമ്പത്തിക വിദഗ്ധന്‍ കൃഷ്ണമൂര്‍ത്തി സുബ്രമണ്യനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറായ കൃഷ്ണമൂര്‍ത്തി ജൂണില്‍ രാജിവച്ച അരവിന്ദ് സുബ്രമണ്യന്റെ പകരക്കാരനായാണ് എത്തുന്നത്. സെബിയുടെ വിവിധ സമിതികളില്‍ അംഗവും ആര്‍.ബി.ഐ അക്കദാമി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ബന്ധന്‍ ബാങ്ക് എന്നീ സ്ഥാപനങ്ങളില്‍ ബോര്‍ഡ് അംഗവുമാണ്. ചിക്കോഗോ യുണിവേഴ്‌സിറ്റിലിയെ ബൂത്ത് സ്‌കൂള്‍ ഓഫ് ഇകണൊമിക്‌സില്‍ നിന്നു ഡോക്ടറേറ്റ് നേടിയ കൃഷ്ണമൂര്‍ത്തി കൊല്‍കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കാണ്‍പൂര്‍ ഐ.ഐ.ടി പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ്.