Sorry, you need to enable JavaScript to visit this website.

സയ്യിദ് മുഹ്സിൻ ഹുദവിക്ക്  ഇസ്ലാമിക കർമശാസ്ത്രത്തിൽ ഡോക്ടറേറ്റ്

സയ്യിദ് മുഹ്‌സിൻ ഹുദവി

മലപ്പുറം- യുവ പണ്ഡിതനും ചെമ്മാട് ദാറുൽ ഹുദ ഇസ്്‌ലാമിക് യൂനിവേഴ്്‌സിറ്റി പൂർവ വിദ്യാർഥിയുമായ സയ്യിദ് മുഹ്സിൻ ഹുദവി കുറുമ്പത്തൂരിന് മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി (ഐ.ഐ.യു.എം) യിൽ നിന്ന് ഇസ്ലാമിക കർമശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.
രോഗിയുടെ സ്വകാര്യതാ സംരക്ഷണത്തിലെ നൈതികതയും ഇസ്ലാമിക നിയമ തത്വങ്ങളും: ഒരു വിമർശന പഠനം എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ഐ.ഐ.യു.എമ്മിലെ കർമശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.മുഹമ്മദ് അമാനുല്ലയുടെയും അസിസ്റ്റന്റ് പ്രൊഫസർ ഡോ.ലുഖ്മാൻ സകരിയ്യയുടെയും കീഴിലായിരുന്നു പഠനം.
ദാറുൽഹുദാ ഇസ്ലാമിക് സർവകലാശാലയിൽ നിന്നു ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സയ്യിദ് മുഹ്സിൻ ഹുദവി ഐ.ഐ.യു.എമ്മിൽ നിന്ന് ഇസ്ലാമിക കർമശാസ്്ത്രത്തിൽ പി.ജിയും കരസ്ഥമാക്കിയിട്ടുണ്ട്.
നിരവധി രാജ്യാന്തര കോൺഫ്രൻസുകളിൽ പ്രബന്ധങ്ങളവതരിപ്പിച്ച അദ്ദേഹം വാഗ്മിയും എഴുത്തുകാരനുമാണ്. സമസ്തയുടെ ഫത്‌വാ രീതികൾ നേരിന്റെ ദിശാസൂചികൾ എന്ന മലയാള പുസ്തകവും വൈദ്യശാസ്ത്രത്തിലെ ശരീഅ വിധികൾ എന്ന ഇംഗ്ലീഷ് കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ പുത്തനത്താണിക്കടുത്ത് കുറുമ്പത്തൂർ സ്വദേശികളായ സയ്യിദ് അലവിക്കോയ തങ്ങൾ-സയ്യിദത്ത് ഫാത്വിമ സുഹ്‌റ ദമ്പതികളുടെ മകനാണ്. ചാവക്കാട് സ്വദേശി സയ്യിദത്ത് ആതിഖയാണ് ഭാര്യ. സയ്യിദ് അബാൻ അഹ്മദ് ഏക മകനാണ്.
ദാറുൽഹുദാ മാനേജ്മെൻറും പൂർവ വിദ്യാർഥി സംഘടന ഹാദിയയും സയ്യിദ് മുഹ്സിൻ ഹുദവിയെ അനുമോദിച്ചു.
 

Latest News