യോഗിയെ ഭോഗിയെന്ന് വിളിച്ച സിദ്ദുവിന്റെ തല കൊയ്താല്‍ ഒരു കോടി രൂപ

ആഗ്ര- പഞ്ചാബ് കാബിനറ്റ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിംഗ് സിദ്ദുവിന്റെ തലയെടുക്കുന്നവര്‍ക്ക് ഹിന്ദു യുവവാഹിനി ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിച്ചതിനാണ് ഹിന്ദുയുവാഹിനി ആഗ്ര യൂനിറ്റ് പ്രസിഡന്റ് തരുണ്‍ സിംഗ് സിദ്ദുവിന്റെ തല കൊയ്യാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. യോഗി ആദിത്യനാഥ് രൂപം നല്‍കിയ സംഘടനയാണ് ഹിന്ദു യുവവാഹിനി.

സിദ്ദു ആഗ്ര സന്ദര്‍ശിച്ചാല്‍ അദ്ദേഹത്തെ തുണ്ടം തുണ്ടമാക്കുമെന്ന് തരുണ്‍ സിംഗ് പറഞ്ഞു. യുവവാഹിനിയുടേയും വിശ്വ ഹിന്ദു മഹാസംഘിന്റേയും പ്രവര്‍ത്തര്‍ സിദ്ദുവിന്റെ കോലം കത്തിക്കുകയും ചെയ്തു.
രാജസ്ഥാനിലെ റാലിയില്‍ സിദ്ദു യു.പി. മുഖ്യമന്ത്രി യോഗിയല്ല, ഭോഗിയാണെന്ന്  പറഞ്ഞത് അംഗീകരിക്കാനാകില്ലെന്ന് തരുണ്‍ സിംഗ് പറഞ്ഞു.

 

Latest News