ന്യൂദല്‍ഹി- ദിശതെറ്റിച്ച് വിമാനം പൊടുന്നനെ താഴെയിറക്കിയ രണ്ടു പൈലറ്റുമാരെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. ഒക്ടോബര്‍ 20ന് ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. സാധാരണ ലാന്‍ഡ് ചെയ്യേണ്ട ദിശയില്‍ നിന്ന് മാറി വിമാനം നിലത്തിറങ്ങിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ മുന്നറിയിപ്പു സംവിധാനം പ്രവര്‍ത്തിക്കുകയും പരിഭ്രാന്തി പരക്കുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയാണ് പൈലറ്റുമാര്‍ക്കെതിരെ എയര്‍ ഇന്ത്യ നടപടി എടുത്തത്.
Air India grounded its two pilots after the aircraft descended rapidly and deviated from the normal glide path at Hong Kong International Airport runway on Oct 20 triggering a Ground Proximity Warning System alert. pic.twitter.com/0AL9gPFZo8
— ANI (@ANI) December 6, 2018