ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പോലീസ് ഇന്‍സ്‌പെക്ടറെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തുന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തു വന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട സുമിത് എന്ന യുവാവിന്റെ ദൃശ്യങ്ങളും ഇതിലുണ്ട്. സുമിത് ആക്രമാസക്തരായ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇതി തെളിയിക്കുന്നത്. ആക്രമികള്‍ക്കൊപ്പം കയ്യില്‍ കല്ലുകളുമായി സുമിത് പോലീസിനു നേര്‍ക്ക് ഓടുന്നതായി വിഡിയോയില്‍ വ്യക്തമായി കാണാം. 20കാരനായ സുമിതിന് അക്രമത്തില്‍ പങ്കില്ലെന്നും അതുവഴി കടന്നു പോകുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകവും സുമിതിന്റെ മരണവും തമ്മില്‍ ബന്ധമുണ്ടെന്ന് വിഡിയോ ദൃശ്യങ്ങള്‍ വ്യക്്തമാക്കുന്നു.
ആക്രമിക്കൂ, ആക്രമിക്കൂ.. തോക്കു പിടിച്ചു പറിക്കൂ.. എന്നാക്രോശിച്ച് ആള്‍ക്കുട്ടം കല്ലുകളും വടികളുമേന്ത്ി ആള്‍ക്കുട്ടം റോഡിലൂടേയും പിന്നീട് വയലിലൂടേയും പോലീസുമായി ഏറ്റുമുട്ടാന്‍ ഓടുന്നത് വിഡിയോയില്‍ വ്യക്തമാണ്. വയലില്‍ വച്ചാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കല്ലേറും വെടിയുമേറ്റ് കൊ്ല്ലപ്പെട്ടത്. പരിക്കേറ്റ് സുമിതിന്റെ രണ്ടു പേര്‍ ചേര്‍ന്ന് സംഭവ സ്ഥലത്തു നിന്ന് മാറ്റുന്നതും ഈ ദൃശ്യങ്ങളിലുണ്ട്. വിഡിയോയുടെ അവസാനം ഇന്‍സ്‌പെക്ടര്‍ മരിച്ചു കിടക്കുന്ന രംഗമാണ്. ആള്‍ക്കൂട്ടമാണ് പോലീ്‌സ് ഓഫീസറെ വെടിവച്ചതെന്ന് അദ്ദേഹത്തിന്റെ ഡ്രൈവര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. വാഹനത്തിലിട്ട് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം തടഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ആക്രമിക്കപ്പെടുകയും സ്ഥിതിഗതികള്‍ കൈവിട്ടു പോകുമെന്നായതോടെ പോലീസ് ആകാശത്തേക്ക് വെടിവയ്ക്കുക.ുമായിരുന്നു.