Sorry, you need to enable JavaScript to visit this website.

പാരീസ് ഭീകരാക്രമണ കേസിൽ മലയാളിയെ ചോദ്യം ചെയ്യാൻ ഫ്രഞ്ച് പോലീസ് തൃശൂരിൽ

കൊച്ചി- പാരീസ് ഭീകരാക്രമണ കേസിൽ പിടിയിലായ സലാഹ് അബ്ദുൽ സലാമിനൊപ്പം സിറിയയിൽനിന്ന് ആയുധപരിശീലനം ലഭിച്ചുവെന്ന് സംശയിക്കുന്ന മലയാളിയെ തൃശൂർ വിയ്യൂർ ജയിലിൽ ചോദ്യം ചെയ്യുന്നു. പാരീസ് പോലീസാണ് തൊടുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യുന്നത്. 2015-ലെ ഫ്രഞ്ച് ഭീകരാക്രമണ കേസിൽ 130 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ പിടിയിലായ സലാഹ് അബ്ദുൽ സലാമിനൊപ്പം ഹാജ മൊയ്തീന് സിറിയയിൽനിന്ന് ആയുധപരിശീലനം ലഭിച്ചുവെന്നാണ് സംശയിക്കുന്നത്. പാരീസ് ഭീകരാക്രമണ കേസിൽ 130 പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച വരെയാണ് ഫ്രഞ്ച് സംഘത്തിന് ഇന്ത്യയിൽ തുടരാനുള്ള അനുവാദം വിദേശമന്ത്രാലയം നൽകിയത്. ദേശീയ അന്വേഷണ ഏജൻസിയുടെ സഹകരണവും ഫ്രഞ്ച് സംഘത്തിനുണ്ട്. വിദേശത്തെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ഇന്ത്യയിലെ തടവുകാരനെ ചോദ്യം ചെയ്യുന്നത്.
 

Latest News