തെഹ്‌റാൻ- ഇറാൻ എണ്ണ കയറ്റുമതി ചെയ്യുന്നത് തടയാൻ ആർക്കുമാവില്ലെന്ന് പ്രസിഡന്റ് ഹസൻ റൂഹാനിയുടെ വെല്ലുവിളി.
ഞങ്ങൾ ഞങ്ങളുടെ എണ്ണയാണ് കയറ്റുമതി ചെയ്യുന്നതെന്നും, അത് തടയുന്നപക്ഷം മറ്റാർക്കും പേർഷ്യൻ ഗൾഫിലൂടെ എണ്ണ കയറ്റുമതി ചെയ്യാനാവില്ലെന്നും, വടക്കൻ ഇറാനിലെ ഷഹ്‌റൂദ് പട്ടണത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേ റൂഹാനി പറഞ്ഞു. ഇറാന്റെ എണ്ണ കയറ്റുമതി തടയുന്നതിനായി അമേരിക്ക കർശന ഉപരോധം ഏർപ്പെടുത്തി വരവേയാണ് അതിനെ വെല്ലുവിളിച്ചു കൊണ്ട് റൂഹാനി രംഗത്തെത്തിയത്. ഇറാന്റെ മിസൈൽ പദ്ധതികൾക്ക് അവസാനം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ ഉപരോധം.
അതിനിടെ, ഇറാന്റെ മിസൈൽ പദ്ധതികളെ അപലപിക്കണമെന്ന് അമേരിക്ക യു.എന്നിനോട് ആവശ്യപ്പട്ടു.