Sorry, you need to enable JavaScript to visit this website.

തട്ടിപ്പ് എസ്.എം.എസുകൾ ലഭിച്ചാൽ എന്ത് ചെയ്യണം

റിയാദ് - വിലപിടിച്ച സമ്മാനങ്ങൾ അടിച്ചതായും മറ്റും അറിയിച്ചും പ്രാദേശിക ബാങ്കിൽ നിന്നുള്ളതാണെന്ന് വാദിച്ചും തട്ടിപ്പുകൾക്ക് ലഭിക്കുന്ന എസ്.എം.എസുകളെ കുറിച്ച് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ അറിയിക്കുന്നതിന് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) പുതിയ ക്രമീകരണം ഏർപ്പെടുത്തി. അജ്ഞാത എസ്.എം.എസുകളുമായി പ്രതികരിക്കരുതെന്ന് മൊബൈൽ ഫോൺ ഉപയോക്താക്കളോട് സി.ഐ.ടി.സി ആവശ്യപ്പെട്ടു. ഇത്തരം എസ്.എം.എസുകൾ എത്രയും വേഗം 330330 എന്ന നമ്പറിൽ ഫോർവേർഡ് ചെയ്യണം. എസ്.ടി.സി, മൊബൈലി, സെയ്ൻ വരിക്കാരെല്ലാം ഈ നമ്പറിലേക്കാണ് തട്ടിപ്പ് എസ്.എം.എസുകൾ ഫോർവേർഡ് ചെയ്യേണ്ടത്. ഈ സേവനം സൗജന്യമാണെന്നും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ പറഞ്ഞു. 
 

Latest News