കൊച്ചി- ഹൈക്കോടതി നിര്‍ദേശിച്ച പിഴ അടക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്. താന്‍ പബ്ലിസിറ്റിക്കുവേണ്ടിയല്ല പൊതുതാല്പര്യ ഹരജി നല്‍കിയത്. ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ട്. കോടതയില്‍ മാപ്പ് പറഞ്ഞതിനെ കുറിച്ച് അറിയില്ല. കോടതി കാര്യങ്ങള്‍ അഭിഭാഷകനോട് ചോദിക്കണം-അവര്‍ പറഞ്ഞു.
പോലീസ് നടപടിക്കെതിരെ നല്കിയ ഹരജിയില്‍ ശോഭാ സുരേന്ദ്രനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി 25000 രുപ പിഴ അടക്കണമെന്ന നിര്‍ദേശത്തോടെ ഹരജി തള്ളുകയായിരുന്നു. നടപടി എല്ലാവര്ക്കും പാഠമാണെന്നും കോടതി വ്യക്തമാക്കി.
ശബരിമിലയില്‍ ഭക്തരെ പോലീസ് പീഡിപ്പിക്കുകയാണെന്നും തനിക്ക് നേരെയും പീഡനം ഉണ്ടായെന്നും മറ്റും ആരോപിച്ച് ഇക്കാര്യത്തില്‍ ഹൈക്കോടതി നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ശോഭാ സുരേന്ദ്രന് കോടതി പിഴ വിധിച്ചത്. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി ഉള്‍പ്പെട്ട ബെഞ്ചാണ് പിഴ വിധിച്ചത്. സര്‍ക്കാരിന് വേണ്ടീ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പി നാരായണന് ഹാജരായി.