ന്യൂദല്‍ഹി- അടുത്ത വര്‍ഷം നടക്കാനരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പിയിലെ തീപ്പൊരി നേതാവ് ഉമാ ഭാരതി. അതേസമയം, സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നില്ലെന്നും ഈ വിഷയത്തില്‍ ബിജെപി നേതൃത്വത്തില്‍ നിന്ന് അനുമതി തേടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്ന് രാമക്ഷേത്ര നിര്‍മാണത്തിലും ഗംഗാ ശുചീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഉമാ ഭാരതിയുടെ ലക്ഷ്യം. ഓര്‍ഡിനന്‍സ് പുറത്തിറക്കി അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് അനുകൂലമായ സാഹചര്യം രാജ്യത്ത് സൃഷ്ടിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.
ബുലന്ദ്ഷഹറില്‍ രണ്ടുപേരുടെ ജീവനെടുത്ത ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിക്കാന്‍ ഉമാഭാരതി മടിച്ചില്ല. മുഖ്യമന്ത്രി ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അവര്‍ പ്രതികരിച്ചു.