ലക്‌നൗ- ഗോവധം നടന്നുവെന്നാരോപിച്ച് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ പോലീസ് ഇൻസ്‌പെക്ടർ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച ഇവിടെനിന്ന് ഇരുപത്തിയഞ്ച് പശുക്കളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു സംഘർഷം ഉടലെടുത്തത്. സംഘർഷം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമികൾ കല്ലെറിയുകയായിരുന്നു. ഇതിലാണ് ഇൻസ്‌പെക്ടർ സുബോധ് കുമാർ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ തലക്ക് കല്ലേറിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഒരു പ്രദേശവാസിയും സംഘർഷത്തിൽ കൊല്ലപ്പെട്ടു. അക്രമത്തിൽ അഞ്ചു പോലീസുകാർക്കും പരിക്കേറ്റു.