കോഴിക്കോട്ട് ലീഗ്-സി.പി.എം  സംഘര്‍ഷം 

തോപ്പയില്‍ മുസ്‌ലിംലീഗ് - സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ സോഡക്കുപ്പികൊണ്ടു യുവാവിന്റെ തലക്കടിയേറ്റ സംഭവത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. 
മുസ്‌ലിം യൂത്ത്‌ലീഗ് യുവജനയാത്രയോടനുബന്ധിച്ച് തോപ്പയില്‍ എത്തിയ കടമേരി സ്വദേശി ഇസ്മയിലിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് വെള്ളയില്‍ പോലീസ് ഹാഷിം എന്നയാള്‍ക്കെതിരേ കേസെടുത്തത്. ഹാഷിമിനെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. യൂത്ത്‌ലീഗ് പ്രവര്‍ത്തകരും തോപ്പയില്‍ തദ്ദേശവാസികളായ ചിലരും തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വാക്കേറ്റത്തിനിടെ കുപ്പിവീശുകയും ഇസ്മയിലിന് കുപ്പികൊണ്ട് തലക്കടിയേല്‍ക്കുകയുമായിരുന്നു. 

Latest News