പ്രണയം നടിച്ചു പതിമൂന്നുകാരിയായ വിദ്യാര്‍ഥിനിയെ കാറില്‍ കൊണ്ടു പോയി പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. എളങ്കൂര്‍ ചെറുവെട്ടി സ്വദേശി ഫര്‍ഹാ (22)നെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ ദിവസം പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി എസ്ഐ ജലീല്‍ കറുത്തേടത്ത് പോക്സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.