ജിദ്ദ - അൽമർവ ഡിസ്ട്രിക്ടിൽ സുരക്ഷാ ഭടന്മാർക്കുനേരെ നിറയൊഴിക്കുകയും ബാലനെ ബന്ദിയാക്കുകയും ചെയ്ത ക്രിമിനൽ കേസ് പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ക്രിമിനൽ കേസിൽ അന്വേഷിച്ചുവരുന്ന പ്രതി അൽമർവ ഡിസ്ട്രിക്ടിലെ ഫഌറ്റിൽ കഴിയുന്നതായി പട്രോൾ പോലീസിൽ വിവരം ലഭിക്കുകയായിരുന്നു. കുതിച്ചെത്തി പ്രദേശം വളഞ്ഞ പോലീസുകാർക്കു നേരെ പ്രതി നിറയൊഴിക്കുന്നതിന് ആരംഭിച്ചു. പോലീസുകാർക്കു നേരെ നിറയൊഴിച്ച് രക്ഷപ്പെടുന്നതിനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനിടെ ഫ് ളാറ്റില്‍നിന്ന് പുറത്തിറങ്ങിയ പ്രതി പതിനാലുകാരനെ ബന്ദിയാക്കി മനുഷ്യകചമായി ഉപയോഗിക്കുകയും ചെയ്തു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് ഏറെ ജാഗ്രതയോടെയാണ് സുരക്ഷാ വകുപ്പുകൾ പ്രതിയെ നേരിട്ടത്. വൈകാതെ പ്രത്യാക്രമണത്തിലൂടെ പ്രതിയെ കൊലപ്പെടുത്തുന്നതിനും ബാലനെ രക്ഷപ്പെടുത്തുന്നതിനും സുരക്ഷാ ഭടന്മാർക്ക് സാധിച്ചു. പ്രതിയുടെ പക്കൽ യന്ത്രത്തോക്ക് കണ്ടെത്തി.