Sorry, you need to enable JavaScript to visit this website.

ജയിൽവാസം നീണ്ടത് 45 വർഷം; ഒടുവിൽ മോചനം 

കയ്‌റോ - ഈജിപ്തുകാരനായ തടവുകാരന് 45 വർഷത്തിനു ശേഷം ജയിൽ മോചനം. ഈജിപ്തിലെ ഏറ്റവും പഴയ തടവുകാരനായ കമാലിനാണ് മോചനം ലഭിച്ചത്. ഒക്‌ടോബർ യുദ്ധ വാർഷികത്തോടനുബന്ധിച്ച് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസി ഈ തടവുകാരന് പൊതുമാപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഇയാളടക്കം ആകെ 237 തടവുകാർക്കാണ് പ്രസിഡന്റ് പൊതുമാപ്പ് നൽകിയത്. എല്ലാവരെയും ഞായറാഴ്ച ജയിലുകളിൽനിന്ന് വിട്ടയച്ചു. ദക്ഷിണ ഈജിപ്തിൽ കനത്ത സുരക്ഷാ ബന്തവസ്സുള്ള അൽമൻയ ജയിലിലാണ് നാലര പതിറ്റാണ്ടു കാലം കമാൽ തടവിൽ കഴിഞ്ഞത്. 

Latest News