ദുബായ്- രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് നിയമനപടികളില്ലാതെ വിസാ പദവി ശരിയാക്കാനും സ്വദേശത്തേക്കു മടങ്ങാനും അവസരം നല്‍കി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബര്‍ 30 വരെ വീണ്ടും നീട്ടി. നേരത്തെ ഒക്ടോബറില്‍ തീര്‍ന്ന പൊതുമാപ്പ് നവംബര്‍ 30 വരെ നീട്ടിയിരുന്നു. ഇതിനു ശേഷം പ്രത്യേക അറിയിപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ദേശീയ ദിനാഘോഷവും രാഷ്ട്രപിതാവ് സായിദ് വര്‍ഷാചരണവും പ്രമാണിച്ച് പൊതുമാപ്പ് വീണ്ടു ഒരു മാസത്തേക്കു കൂടി നീട്ടിയതായി തിങ്കളാഴ്ചയാണ് അറിയിപ്പു വന്നത്. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വീസ, താമസ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്.