ന്യൂദൽഹി- തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ടി.ആർ.എസ് നേതാവ് കെ. ചന്ദ്രശേഖർ റാവുവിനും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കുമെതിരെ ശക്തമായ ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോഡിയും റാവുവും ഉവൈസിയും ഒന്നാണെന്ന് രാഹുൽ ആരോപിച്ചു. മൂവരും വ്യത്യസ്ത ഭാഷകളിൽ സംസാരിക്കുന്നുവെന്ന് മാത്രമേയുള്ളൂ. അവരെല്ലാം ഒന്നാണ്. അവരിൽ വഞ്ചിതരാകരുത്. ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി ബി.ജെ.പിയുടെ ബി. ടീം ആണെന്നും രാഹുൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ റബർ സ്റ്റാമ്പായി നിന്നാണ് തെലങ്കാനയിൽ റാവു കാര്യങ്ങൾ നടത്തുന്നതെന്നും രാഹുൽ പറഞ്ഞു.