Sorry, you need to enable JavaScript to visit this website.

മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്തെ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ സുപ്രീം കോടതി വാദം കേൾക്കും

ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന ഇരുപത്തിരണ്ട് വ്യാജ ഏറ്റുമുട്ടൽ കേസിൽ വിശദമായ വാദം കേൾക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരുന്ന 2002 മുതലുണ്ടായ 22 വ്യാജ ഏറ്റുമുട്ടൽ കേസുകളിലാണ് വാദം കേൾക്കൽ. ഈ മാസം 12ന് വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് ്അറിയിച്ചു. ജാവേദ് അക്തർ നൽകിയ ഹരജികളിലാണ് വാദം കേൾക്കുക.
 

Latest News