ടീച്ചറെ പീഡിപ്പിച്ച വിദ്യാര്‍ഥിക്ക്  രണ്ട് വര്‍ഷം തടവ് 

അധ്യാപികയെ ക്ലാസ് റൂമിലിട്ട് ബലാത്സംഗം ചെയ്ത വിദ്യാര്‍ത്ഥിക്ക് രണ്ടുവര്‍ഷം തടവ്. സ്വീഡനിലാണ് സംഭവം. കിഴക്കന്‍ സ്വീഡനിലെ സ്മാലാന്‍ഡിലെ സീനിയര്‍ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂള്‍ വരാന്തയിലൂടെ അധ്യാപിക നടന്നുവരുമ്പോള്‍ 19കാരനായ വിദ്യാര്‍ത്ഥി അവരെ ബലമായി ക്ലാസ് റൂമിലേക്ക് പിടിച്ചിട്ട് മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. ടീച്ചര്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥി ബലം പ്രയോഗിച്ച് അവരെ കീഴ്‌പ്പെടുത്തി. വിദ്യാര്‍ത്ഥിക്കെതിരെ മാനഭംഗം ഉള്‍പ്പടെ ഒമ്പത് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.രണ്ടുവര്‍ഷം തടവിന് പുറമേ ഒരു വന്‍ തുക വിദ്യാര്‍ത്ഥി ഇരയ്ക്ക് നല്‍കുകയും വേണമെന്ന് കോടതി വിധിച്ചു.
 

Latest News