പാലി- രാജസ്ഥാനില്‍ ശൈശവ വിവാഹത്തെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ബി.ജെ.പി സ്ഥാനിര്‍ഥി ശോഭ ചൗഹാന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. സോജത് നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ശോഭ ചൗഹാന്‍ കഴിഞ്ഞ ദിവസമാണ് വിവാദ പ്രസ്താവന നടത്തിയത്.
താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ശൈശവ വിവാഹത്തില്‍ പോലീസ് ഇടപെടില്ലെന്നാണ് അവര്‍ ഉറപ്പു നല്‍കിയത്. തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
രാജസ്ഥാനില്‍ ഇപ്പോഴും പല ഭാഗത്തും ശൈശവ വിവാഹം നടക്കുന്നുണ്ട്.