ന്യുദല്‍ഹി- ജി20 ഉച്ചകോടിക്ക് അര്‍ജന്റീനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫിഫ മേധാവി ഗിയാനി ഇന്‍ഫാന്റിനോയേയും കണ്ടു. അര്‍ജന്റീനയുടെ താരങ്ങള്‍ ഇന്ത്യയില്‍ ജനപ്രിയരാണെന്നും ഇവിടെ വന്നിട്ട് ഫുട്‌ബോളിനെ കുറിച്ച് പറയാതിരിക്കാനാവില്ലെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. പേരെഴുതി ജേഴ്‌സി ഗിയാനി മോഡിക്ക് സമ്മാനമായി നല്‍കി. ഈ ചിത്രവും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു. വ്യാഴാഴ്ച നടന്ന യോഗ ഫോര്‍ പീസ് എന്ന പരിപാടിയില്‍ സംസാരിക്കവെ ഇന്ത്യയേയും അര്‍ജന്റീനയേയും ഫുട്‌ബോള്‍ അടുപ്പിക്കുന്നത് എങ്ങനെയെന്ന് മോഡി വിശദീകരിച്ചിരുന്നു. ഇന്ത്യയിലെ കലയിലും സംഗീതത്തിലും അര്‍ജന്റീനയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ലക്ഷക്കണക്കിന് ആരാധാകരാണ് ഇന്ത്യയിലുള്ളത്. മറഡോണയുടെ പേര് ഒരു പഴഞ്ചൊല്ലാണ് ഇന്ത്യയില്‍-മോഡി പറഞ്ഞു.
Impossible to come to Argentina and not think about football. Argentinian players are tremendously popular in India.
— Narendra Modi (@narendramodi) December 1, 2018
Today, received this jersey from @FIFAcom President Gianni Infantino. I thank him for the kind gesture. pic.twitter.com/6IszG7fyFC