റിയാദ്- നിയമലംഘകര്‍ക്കെതിരായ നടപടികളുടെ ഭാഗമായി ഒരു വര്‍ഷത്തിനിടെ സൗദിയില്‍ പിടിയിലായ വിദേശികളുടെ എണ്ണം 21,76,517 ആയി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് നിയമ ലംഘകരായ വിദേശികളില്ലാത്ത രാജ്യമെന്ന കാമ്പയിന് തുടക്കം കുറിച്ചത്.
കഴിഞ്ഞ ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് 5,64,800 വിദേശികളെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയച്ചിട്ടുണ്ട്. ജവാസാത്തും തൊഴില്‍ മന്ത്രാലയവും ഉള്‍പ്പെടെ 19 സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളാണ് നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകളില്‍ പങ്കെടുക്കുന്നത്.
താമസ നിയമങ്ങള്‍ ലംഘിച്ചതിന് 16,86,891 പേരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 3,34,373 പേരും അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 1,55,253 പേരുമാണ് പടിയിലായത്.