ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിച്ച് അര്‍ജന്റീനിയന്‍ വാര്‍ത്താ ചാനല്‍ കാര്‍ട്ടൂണ്‍ ഇറക്കി. ജി20 ഉച്ചകോടിക്കായി അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ എത്തിയപ്പോഴാണ് അര്‍ജന്റീനിയന്‍ ചാനലായ ക്രോണിക്ക ടി.വി മോദിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ ഇറക്കിയത്. അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ സിംപ്‌സണ്‍സിലെ ഇന്ത്യന്‍ കഥാപാത്രമായ അപ്പുവായി ചിത്രീകരിച്ചാണ് ചാനലിന്റെ പരിഹാസം.
അര്‍ജന്റീനയില്‍ വിമാനമിറങ്ങുന്ന ചിത്രത്തോടൊപ്പം ഈ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രവും ചേര്‍ത്താണ് ചാനലിന്റെ പ്രചാരണം. ഈ ചിത്രത്തിന്റെ കൂടെ 'അപ്പു എത്തി' എന്ന ക്യാപ്ഷനും ചാനല്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം പശ്ചാത്തലത്തില്‍ സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ റിങ് റിങ റിങ എന്ന ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ക്രോണിക്ക ടി.വിയുടെ കാര്‍ട്ടൂണ്‍ വംശീയധിക്ഷേപമാണെന്ന വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ചാനലിന്റെ നടപടി അന്തസ്സില്ലാത്തതും ഉത്തരവാദിത്ത രഹിതവുമാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.
നേരത്തേയും സിംപ്‌സണ്‍സിലെ ഇന്ത്യന്‍ കഥാപാത്രമായി ചിത്രീകരിച്ച കാര്‍ട്ടൂണിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദക്ഷിണേഷ്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നു എന്നായിരുന്നു വിമര്‍ശനം. വ്യാഴാഴ്ചയാണ് ഉച്ചകോടിക്കായി മോഡി അര്‍ജന്റീനയില്‍ എത്തിയത്.