ജിദ്ദ- ഹൂത്തി മിലീഷ്യകൾ നടത്തിയ മിസൈലാക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സാംതയിലേക്ക് നടത്തിയ മിസൈലാക്രമണത്തിലാണ് ഒരു യെമനി സ്ത്രീക്കും സൗദി പൗരനും പരിക്കേറ്റതെന്ന് സിവിൽ ഡിഫൻസ് വക്താവ് കേണൽ യഹ് യ അബ്ദുല്ല അൽ ഖഹ്താനി അറിയിച്ചു. സാംതയിൽ ജനങ്ങൾ താമസിക്കുന്ന മേഖലയിലേക്കാണ് ഹൂത്തികൾ ആക്രമണം നടത്തിയത്. സ്വീഡനിൽ അടുത്തമാസം യെമനിലെ അംഗീകൃത സർക്കാറും ഹൂത്തികളും തമ്മിൽ സമാധാന ചർച്ച നടക്കാനിരിക്കുന്നതിനിടെയാണ് അക്രമണം അഴിച്ചുവിട്ടത്. യെമനിൽ സമാധാനം പുനസ്ഥാപിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ചർച്ചക്ക് തയ്യാറാണെന്നും യെമൻ പ്രസിഡന്റ് ആബിദ് റബോ മൻസൂർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.