ന്യൂദൽഹി- രാജ്യത്ത് പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി. വാഹനങ്ങളിലെ അനധികൃത സ്റ്റിക്കറുകൾ നീക്കം ചെയ്യാൻ ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ, ഈ ആവശ്യം തള്ളിയ കോടതി, ഹരജിക്കാരനോട് താങ്കൾ രാജ്യത്തെ ഗതാഗത കുരുക്ക് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു.
വാഹനങ്ങളിൽ ഒട്ടിച്ച സ്റ്റിക്കറുകൾ അനധികൃതമാണോ അല്ലയോ എന്ന് ആരാണ് പരിശോധിക്കാൻ പോകുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിടെ ചോദ്യം. ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കേണ്ടത് കോടതിയുടെ ജോലിയാണോ എന്നും അദ്ദേഹം ചോദിച്ചു. തുടർന്ന് ഹരജി തള്ളുന്നതായി കോടതി അറിയിച്ചു.