Sorry, you need to enable JavaScript to visit this website.

ജി.ഡി.പി വളർച്ചയിൽ ഇടിവ്‌

ന്യൂദൽഹി- രാജ്യത്ത് സാമ്പത്തിക വളർച്ച 7.1 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര ധന മന്ത്രാലയത്തിന്റെ കണക്കുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസത്തെ കണക്കാണിത്. തൊട്ട് മുൻ ത്രൈമാസത്തിൽ 8.2 ശതമാനമായിരുന്ന വളർച്ചയാണ് ഇപ്രകാരം ഇടിവ് നേരിട്ടിരിക്കുന്നത്. 
ഉൽപാദനം, കൃഷി, മൈനിംഗ് തുടങ്ങിയ സുപ്രധാന മേഖലകളിൽ പിന്നോട്ടടിച്ചതാണ് വളർച്ചയിലെ ഇടിവിന് കാരണമെന്നും മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു. മൊത്ത ആഭ്യന്തര ഉൽപാദനമാവട്ടെ ഈ സാമ്പത്തിക വർഷത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് കഴിഞ്ഞ മൂന്ന് മാസങ്ങളിൽ. ക്രൂഡോയിൽ വില വർധനയും, രൂപയുടെ മൂല്യത്തകർച്ചയുമാണ് ഇതിന് കാരണമായതെന്നും കണക്കുകളിൽ പറയുന്നു. എങ്കിലും ഇപ്പോഴും ലോകത്തെ ഏറ്റവും വളർച്ചയുള്ള സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണ്. വളർച്ച മുൻ വർഷത്തെ അപേക്ഷിച്ച് താഴേക്ക് പോയിട്ടില്ലെന്നും ധനമന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു. കഴിഞ്ഞ വർഷം മൂന്നാം ത്രൈമാസത്തിൽ 6.3 ശതമാനമായിരുന്നു വളർച്ച രേഖപ്പെടുത്തിയിരുന്നത്.

 

Latest News