റിയാദ് - ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇന്ത്യക്കാരനെ നാടുകടത്താന്‍ റിയാദ് ക്രിമിനല്‍ കോടതി വിധിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. റിയാദില്‍ കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനവും റെസ്റ്റോറന്റും നടത്തിയ സലഫുദ്ദീന്‍ പാണ്ടിയ മുഹമ്മദിനെ കോടതി ശിക്ഷിച്ചത്. ബിനാമിയായി സ്ഥാപനങ്ങള്‍ നടത്തുന്നതിന് ഇന്ത്യക്കാരന് കൂട്ടുനിന്ന സൗദി പൗരന്‍ സ്വാലിഹ് ബിന്‍ മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ഖുഫൈദിയെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കോടതി പിഴ ചുമത്തി. രണ്ടു സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതിനും ലൈസന്‍സ് റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു.