ലണ്ടന്‍- അടുത്ത സൈബർ ആക്രമണം ഉടനുണ്ടാകുമെന്ന് വിദഗ്ധർ. മിക്കവാറും തിങ്കളാഴ്ച തന്നെ വെള്ളിയാഴ്ചത്തെ ആക്രമണത്തിന്‍റെ തുടർച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. ഒന്നേകാല്‍ ലക്ഷം കമ്പ്യൂട്ടർ സിസ്റ്റങ്ങളെ ബാധിച്ച മാല്‍വെയർ ആക്രമണത്തിന്‍റെ തുടർച്ചയുണ്ടാകുമെന്ന് ബ്രിട്ടീഷ് സുരക്ഷാ ഗവേഷകനാണ് അഭിപ്രായപ്പെട്ടത്. റാന്‍സംവെയർ ആക്രമണം പരിമതപ്പെുടത്താന്‍ ഇദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ക്ക് സാധിച്ചിരുന്നു.
ഇന്ത്യ, സ്പെയിന്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ നൂറോളം രാജ്യങ്ങളിലാണ് കമ്പ്യൂട്ടറുകളിലെ യൂസേഴ്സ് ഫയലുകളുടെ നിയന്ത്രണം വൈറസ് ഏറ്റെടുത്തത്. ഇംഗ്ലണ്ടില്‍ 48 ആരോഗ്യ സർവീസ് സ്ഥാപനങ്ങളും സ്കോട്ട്ലന്‍റില്‍ 13 ആരോഗ്യ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. ചില ആശുപത്രികള്‍ രോഗികള്‍ക്ക് നല്‍കിയ അപ്പോയിന്‍റ്മെന്‍റുകള്‍ റദ്ദാക്കി. സമീപത്തെ ആശുപത്രികളിലേക്ക് വൈറുകള്‍ ആംബുലന്‍സുകള്‍ അയച്ചു.
അജ്ഞാതർ അയക്കുന്നതും സംശയാസ്പദവുമായ മെയിലുകളും മറ്റും തുറക്കാതിരിക്കുകയാണ് താല്‍ക്കാലിക രക്ഷാമാർഗം. കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കാന്‍ പറ്റാതാക്കി പണം ആവശ്യപ്പെടുന്നതാണ് റാന്‍സംവെയർ.