Sorry, you need to enable JavaScript to visit this website.

നീലച്ചിത്രത്തിന് അടിമയായ നാവിക സേനാ കമാന്‍ഡര്‍ ഭാര്യയുടെ അശ്ലീല ചിത്രം ഫോട്ടോ ആപ്പിലിട്ടു

പൂനെ- ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലമാക്കിയ ശേഷം ഓണ്‍ലൈന്‍ ഫോട്ടോ അപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്ത നാവിക സേനാ കമാന്‍ഡര്‍ക്കെതിരെ പൂനെ പോലീസ് കേസെടുത്തു. പോണ്‍ ചിത്രങ്ങള്‍ക്ക് അടിമയായ സൈനികനെതിരെ മുന്‍ സൈനിക ഓഫീസര്‍ കൂടിയായ ഭാര്യ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ ദുശ്ശീലത്തെ തുടര്‍ന്ന് ഭാര്യയും മക്കളും അവരുടെ മതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. നേരത്തെ കുടുംബം ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ പലതവണ ശ്രമം നടത്തിയിരുന്നെങ്കിലും കുറ്റാരോപിതനായ സൈനികന്‍ ശീലം ഉപേക്ഷിക്കാന്‍ തയാറായില്ലെന്നും ഭാര്യ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ഭര്‍ത്താവിന്റെ മോശം പെരുമാറ്റം മടുത്ത് പുനെയിലേക്ക് താമസം മാറ്റിയ യുവതി കഴിഞ്ഞ മാസം ഇവിടെ കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. ദല്‍ഹിയിലാണ് ഭര്‍ത്താവ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. പുനെയിലേക്ക് മാറിയപ്പോള്‍ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണും ഇവര്‍ എടുത്തിരുന്നു. ഈ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഫോട്ടോ ആപ്പില്‍ ഭാര്യ തന്റെ അശ്ലീല ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തിയത്. സഹപ്രവര്‍ത്തകന്റെ ഭാര്യയുടെയും മറ്റു സ്ത്രീകളുടേയും അശ്ലീല ചിത്രങ്ങളും ഇദ്ദേഹം പോസ്റ്റ് ചെയ്തതായി കണ്ടെത്തി. സഹപ്രവര്‍ത്തകന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നും പരാതിയിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഐടി നിയമത്തിലെ വകുപ്പുകളടക്കം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ചോദ്യം ചെയ്യാന്‍ നാവിക സേനയുടെ അനുമതി തേടുമെന്നും പോലീസ് അറിയിച്ചു.
 

Latest News