തന്റെ പുതിയ പേര് സൂര്യ ഗായത്രി എന്നാണെന്നും മൂന്ന് വര്‍ഷം ഹിന്ദുമതം പഠിച്ചുവെന്നും പറഞ്ഞിട്ടും മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് രഹന ഫാത്തിമയെന്നു തന്നെ വിളിക്കുന്നു. മുസ്ലിം സ്ത്രീകള്‍ ആരാധനക്കായി ഇതര മതസ്ഥരുടെ ആരാധനാലയങ്ങളില്‍ പോകാറില്ല. സൂര്യ ഗായത്രി ശബരി മലയിലേക്കു പോയത് തീര്‍ത്തും വിശ്വാസിയുടെ രൂപത്തിലാണ്.
ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെ ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് ബി.ജെ.പി പോലീസില്‍ നല്‍കിയ പരാതി.
അയ്യപ്പനെ ആര് അധിക്ഷേപിച്ചാലും അംഗീകരിക്കാവുന്നതല്ല. സൂര്യ ഗായത്രി അധിക്ഷേപിച്ചു എന്നു പറയുമ്പോള്‍ വാര്‍ത്താ പ്രാധാന്യം കിട്ടില്ല എന്നു കരുതിയാണോ രഹന ഫാത്തിമ എന്ന പേരു തന്നെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. മലയാളം ന്യൂസ് ഈ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ കീഴില്‍ മൂന്നു വര്‍ഷം പഠനം നടത്തിയെന്ന് പറയുന്ന സൂര്യഗായത്രിക്ക് ഹിന്ദുവായി ജീവിക്കാനുള്ള അവകാശം വകവെച്ചു കൊടുക്കണം.