ഭോപാല്‍- വാശിയേറിയെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് സാക്ഷ്യം വഹിച്ച മധ്യപ്രദേശില്‍ 230 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടിങ് ആരംഭിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നാലാം ഊഴം തേടുമ്പോള്‍ ഇത്തവണ ഭരണ വിരുദ്ധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 2005 മുതല്‍ അധികാരത്തിലുള്ള ശിവരാജ് സിങ് സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണെങ്കിലും ജയപ്രതീക്ഷയിലാണ് ബി.ജെ.പി. 5.5 കോടിയോളം വോട്ടര്‍മാരാണ് മധ്യപ്രദേശിലുള്ളത്. 200 സീറ്റ് ലക്ഷ്യമിട്ടായിരുന്നു ബി.ജെ.പി പ്രചാരണം. ഇതില്‍ നൂറു ശതമാനം വിജയം കാണുമെന്ന് വോട്ടു ചെയ്തിറങ്ങിയ ശിവരാജ് സിങ് പറഞ്ഞു.
#MadhyaPradeshElections2018 EVM is not working at polling booth number 178 in Dabra,Gwalior district pic.twitter.com/efO5S6fDPZ
— ANI (@ANI) November 28, 2018
വോട്ടിങ് പുരോഗമിക്കുന്നതിനിടെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചു. ഗുണ, ഇന്‍ഡോര്‍ എന്നിവിടങ്ങളിലായി മൂന്ന തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ വോട്ടിങ് പുരോഗമിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. പോളിങ് ബൂത്ത് പരിസരത്ത് പ്രാചരണം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകനെ ഭോപാലില്‍ പോലീസ് പിടികൂടി.
We’re 100% certain that BJP will form government with an absolute majority. We have set a target of 200 seats and our lakhs of volunteers are working to make it a reality: Madhya Pradesh Chief Minister Shivraj Singh Chauhan after casting his vote in Budhni #MadhyaPradeshElections pic.twitter.com/RNQMYXBFQs
— ANI (@ANI) November 28, 2018
I assure you that on 11th December Congress will form the government with the blessings of the people: Jyotiraditya Scindia after casting his vote at a polling booth in Gwalior #MadhyaPradeshElections pic.twitter.com/AeswowBZTU
— ANI (@ANI) November 28, 2018
മിസോറാമില്‍ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവാലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മൂന്നാം തവണയും വിജയ പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസും മുഖ്യപ്രതിപക്ഷവുമായ മിസോ നാഷണല്‍ ഫ്രണ്ടും 40 വീതം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ഇത്തവണ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി 39 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നു. രണ്ടു രാഷ്ട്രീയ പാര്‍ട്ടികളും നാലു മറ്റു സംഘടനകളും ചേര്‍ന്ന് രൂപം നല്‍കിയ സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സഖ്യം 35 സീറ്റുകളിലും മത്സരിക്കുന്നു. 1987ല്‍ പൂര്‍ണ സംസ്ഥാന പദവി ലഭിച്ച ശേഷം കോണ്‍ഗ്രസും മിസോറാം നാഷണല്‍ പാര്‍ട്ടിയും മാത്രമെ സംസ്ഥാനം ഭരിച്ചിട്ടുള്ളൂ. 2013ല്‍ 34 സീറ്റു നേടിയായിരുന്നു കോണ്‍ഗ്രസിന്റെ ജയം. ഇവിടെ ഒരു പാര്‍്ട്ടിയും മൂന്ന്് തവണ സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല.
രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഡിസംബര്‍ 11നാണ് മധ്യപ്രദേശിലും മിസോറാമിലും വോട്ടെണ്ണല്‍.