കൊച്ചി- മുംബൈ ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക് ) ശാസ്ത്രജ്ഞനായിരുന്ന നായരമ്പലം കോയാലിപറമ്പില്‍ ഡോ. കെ.എം. അബൂബക്കര്‍ (90). സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ഇന്ത്യ (സിജി) സ്ഥാപക ഡയറക്ടറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് നായരമ്പലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
വൈപ്പിന്‍ നായരമ്പലത്ത് കോയലിപറമ്പില്‍ മൊയ്തുവിന്റെയും ബീവാത്തുവിന്റെയും മൂന്നാമത്തമകനായി ജനിച്ച അബൂബക്കര്‍ ഞാറക്കല്‍ ഗവ:ഹൈസ്‌കൂളില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെ പത്താംതരം വിജയിച്ചു. മഹാരാജാസിലായിരുന്നു പ്രീഡിഗ്രി പാസായത്.മുസ് ലിം വിദ്യാര്‍ത്ഥിഖല്‍ക്കിടയില്‍ നിന്ന് ഒന്നാം റാങ്കോടെയായിരുന്നു വിജയം. 1950ല്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ ഫാക്കല്‍റ്റിയായാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എംഎസ് സി ഫിസിക്കല്‍ ആന്റ് ഇനോര്‍ഗാനിക്ക് കെമിസ്ട്രിയിലെ ആദ്യബാച്ച് വിദ്യാര്‍ഥിയായി അലീഗഡില്‍ പഠനം. അവിടെയും ഒന്നാം റാങ്കോടെയാണ് പഠനം പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് അവിടെതന്നെ പിഎച്ച്.ഡി രണ്ടുവര്‍ഷത്തിനുള്ളില്‍ ഡോക്ടറേറ്റ് നേടി.കേരളത്തിലെ മുസ് ലിംകള്‍ക്കിടയില്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെയാളായി അബൂബക്കര്‍. അലീഗഡില്‍ ലക്ചറായിരിക്കെയാണ് ബാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചത്. പുതിയ ട്രെയിനി ബാച്ചിനെ പരിശീലിപ്പിക്കുന്ന ജോലിയും ഒപ്പം ചെയ്തു.ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരശീലനം നല്‍കിയിട്ടുണ്ട്. ഭാഭാ അറ്റോമിക്ക് റിസര്‍ച്ച് സെന്റെറില്‍ നിന്ന് 1988ല്‍ സീനിയര്‍ ശാസ്ത്രജ്ഞനായി വിരമിച്ചു. ഇക്കാലയളവില്‍ നിരവധി ഗവേഷണ ശാസ്ത്ര ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഭാര്യമാര്‍: ഹാജറ, പരേതയായ ഐഷ. മക്കള്‍: സായ (അബുദാബി), ഡോ. നാസ് (യുഎസ്എ), ഡോ. ഗുല്‍നാര്‍ (ബിഎആര്‍സി, മുംബൈ). മരുമക്കള്‍: അബ്ദുല്‍റഹ്മാന്‍ (അബൂദാബി), ഡോ. ഇജാസ് (യുഎസ്എ), അബ്ദുല്‍കരിം (മുംബൈ).