പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഒട്ടേറെ പേരുടെ ജീവന് രക്ഷിച്ച സാമൂഹ്യ പ്രവര്ത്തകന് മുനീസ് ഓര്‍മയായി. പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ കുറ്റിയാടി മുഹമ്മദ്കുട്ടിയുടെ മകനായ മുനീസ് (34) ഇന്നലെയാണ് നിര്യാതനായത്. പ്രളയദുരിതത്തിനിടെ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേരുടെ ജീവന് രക്ഷിച്ചെടുത്ത പരപ്പനങ്ങാടിയിലെ ജെയ്സലിനൊപ്പം മുനീസും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ ജെയ്സലിനൊപ്പം ബോട്ടിലെത്തി ജീവന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഈ യുവാവ് മാധ്യമങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. മികച്ച സാമൂഹ്യ പ്രവര്‍ത്തകനും ട്രോമാ കെയര്‍ വളണ്ടിയറുമായിരുന്നു.
യൂത്ത് ലീഗ് ഡിവിഷന് കമ്മിറ്റി ജനറല്‍ സെക്രട്ടറി, ചെട്ടിപ്പടി മേഖല യൂത്ത് ലീഗ് സെക്രട്ടറി, ചെട്ടിപ്പടി ബാഫഖി തങ്ങള്‍ ഫൗണ്ടേഷന് കണ്‍വീനര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷന് യൂനിറ്റ് ട്രോമാ കെയര്‍ വളണ്ടിയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മാതാവ്: ബീപാത്തു. ഭാര്യ: സാബിറ പാലത്തിങ്ങല്‍. മക്കള്‍: ഇഷാനാ തെസ്നി(ആനപ്പടി, കേരള ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി), അഹമ്മദ് ഇഹ്സാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, ഫൈസല്‍(കുവൈത്ത്), അയ്യൂബ്(കുവൈത്ത്), നൗഷാദ് ചെട്ടിപ്പടി (എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ഉപാധ്യക്ഷന്‍), റിയാസ്, മഹബൂബി.