Sorry, you need to enable JavaScript to visit this website.

റെയിൽവേ കമ്പനികൾ അടുത്ത വർഷം ലയിക്കും

റിയാദ് - സൗദിയിൽ പ്രവർത്തിക്കുന്ന റെയിൽവേ കമ്പനികൾ അടുത്ത വർഷം പരസ്പരം ലയിക്കുമെന്ന് ഗതാഗത മന്ത്രി ഡോ. നബീൽ അൽആമൂദി വെളിപ്പെടുത്തി. റിയാദ്-ദമാം പാതയിൽ സർവീസ് നടത്തുന്ന സൗദി റെയിൽവേയ്‌സ് ഓർഗനൈസേഷനെയും തെക്കു, വടക്കു പാതയിൽ സർവീസ് നടത്തുന്ന സൗദി റെയിൽവേ കമ്പനിയെയും ഒറ്റ സ്ഥാപനത്തിൽ ലയിപ്പിക്കുന്ന പ്രക്രിയ അടുത്ത വർഷം ആദ്യ പാദത്തിന്റെ അവസാനത്തിൽ പൂർത്തിയാകും. 
തുറമുഖങ്ങളുടെ നവീകരണത്തിനും വികസനത്തിനും സ്വകാര്യ മേഖലയുമായി പങ്കാളിത്തം സ്ഥാപിച്ച് പുതിയ കരാറുകൾ ഒപ്പുവെക്കും. എയർപോർട്ട് സ്വകാര്യവൽക്കരണ തന്ത്രം പുനഃപരിശോധിച്ചുവരികയാണ്. എയർപോർട്ട് പുനഃസംഘടനക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അനുമതി നേടിയെടുക്കുന്നതിനുള്ള അന്തിമ ചുവടുവെപ്പുകൾ നടത്തിവരികയാണെന്നും ഗതാഗത മന്ത്രി പറഞ്ഞു. 
 

Latest News