Sorry, you need to enable JavaScript to visit this website.

ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയ അലന്റെ മൃതദേഹം വീണ്ടെടുക്കാനുളള നീക്കം നിര്‍ത്തിവെച്ചു

പോര്‍ട്‌ബ്ലെയര്‍- ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍പ്പെട്ട നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യു.എസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം  വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി.
ചൗവിന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലം ഏകദേശം മനസ്സിലായിട്ടുണ്ടെന്നാണ് സൂചന. പ്രദേശത്തേക്കു കടക്കാനുള്ള ശ്രമങ്ങള്‍ സെന്റനിലീസ് വംശജരെ പ്രകോപിപ്പിക്കുമെന്ന് ഭയപ്പെടുന്നു. മേഖലയിലെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു ബോട്ട് ഇന്ന് രാവിലെയും അയച്ചിരുന്നു.
അതിനിടെ, ചൗവിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നു ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടന ആവശ്യപ്പെട്ടു. സെന്റനലീസ് വംശജരുമായി ഏറ്റുമുട്ടലിലേക്കു പോകുന്ന എല്ലാ പദ്ധതികളും നിര്‍ത്തിവെക്കണമെന്ന്  സര്‍വൈവല്‍ ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ കോറി പറഞ്ഞു.
പകര്‍ച്ചവ്യാധിയോ മറ്റോ ആ ദ്വീപിലെത്തിയാല്‍ ഒരു വംശം മുഴുവനുമാണു തുടച്ചുനീക്കപ്പെടുകയെന്ന് ഇന്ത്യയില്‍നിന്നുള്ള വിദഗ്ധരും നരവംശ ശാസ്ത്രജ്ഞരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

 

Latest News