അല്‍കോബാര്‍- ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് അല്‍കോബാറില്‍ നിര്യാതനായി. ആലപ്പുഴ ചെങ്ങന്നൂര്‍ എക്കാലയില്‍ ജിഫിന് മാത്യു ജോര്‍ജ് (25) ആണ് മരിച്ചത്. അല്‍കോബാര്‍ മാജിദ് അല്‍ ദോസരി കമ്പനിയില്‍ സേഫ്റ്റി വിഭാഗം ജീവനക്കാരനാണ്. ജോര്‍ജ്-സോഫി ദമ്പതികളുടെ മകനായ ഇദ്ദേഹം ആറ് മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ: ജിനിന്. സഹോദരി: ജിസ്ലി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.