Sorry, you need to enable JavaScript to visit this website.

ഈരാറ്റുപേട്ട പ്രവാസി അസോസിയേഷൻ വാർഷികവും യാത്രയയപ്പും

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഖ്യ രക്ഷാധികാരി അബ്ദുറഊഫ് നദ്‌വിക്ക് ജിദ്ദ, മക്ക ഈരാറ്റുപേട്ട പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകിയപ്പോൾ.

ജിദ്ദ- ജിദ്ദ, മക്ക ഈരാറ്റുപേട്ട പ്രവാസി അസോസിയേഷൻ രണ്ടാം വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു. കൺവീനർ മുഹമ്മദ് നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. അബ്ദുറഊഫ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. 
യാസിർ ഇബ്രാഹിം, ഷബീസ് പാലയംപറമ്പിൽ, ഇസ്മായിൽ മക്ക, ഷാക്കിർ വലിയവീട്ടിൽ, നൗഫൽ നാകുന്നം, റബീസ് സി.എം, നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. 
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഖ്യ രക്ഷാധികാരി അബ്ദുറഊഫ് നദ്‌വിക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി. ഒമ്പത് വർഷമായി ജിദ്ദയിലുള്ള അദ്ദേഹം ഏഴ് വർഷമായി ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ അറബി അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. പ്രസിഡന്റ് ഷാജി വലിയവിട്ടീൽ, ട്രഷറർ സാബിർ ഖാൻ എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു.  സാജിദ് ഈരാറ്റുപേട്ട സ്വാഗതവും സാബിർ ഖാൻ നന്ദിയും പറഞ്ഞു.

Latest News