കറാച്ചി- പാക്കിസ്ഥാനിലെ തുറമുഖ പട്ടണമായ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റില്‍ വെള്ളിയാഴ്ച രാവിലെ അജ്ഞാത ആയുധ ധാരികള്‍ അതിക്രമിച്ചെത്തി നടത്തിയ വെടിവയ്പ്പാക്രമണത്തില്‍ രണ്ടു പോലിസൂകാര്‍ കൊല്ലപ്പെട്ടു. നാലു തോക്കുധാരികളാണ് കോണ്‍സുലേറ്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞതോടെ വെടിവയ്പ്പുണ്ടാകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പരസ്പരം ഉണ്ടായ വെടിവയ്പ്പില്‍ ഒരു കോണ്‍സ്റ്റബിളിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വെടിവച്ച ശേഷം ആക്രമികള്‍ കടന്നു കളയുകയായിരുന്നു. തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ സാധുയ പോലീസിനേയും സൈനികരേയും വിന്യസിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത സൗഹൃത രാജ്യമായ ചൈന കോടികളുടെ നിക്ഷേപമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ നടത്തിയിട്ടുള്ളത്. വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും ചൈന പങ്കാളികളാണ്.