ജിദ്ദ - സൗദി സന്ദർശനത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒ.ഐ.സി.സി ജിദ്ദാ റീജണൽ കമ്മിറ്റി മെയ് 20 ന് ശനിയാഴ്ച ഷറഫിയ ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സ്വീകരണ യോഗത്തിൽ പ്രസംഗിക്കുന്നു. മുൻ പ്രവാസികാര്യ വകുപ്പ് മന്ത്രി കെ.സി ജോസഫ് എം.എൽ.എയും സംബന്ധിക്കും. വിവിധ ജീവകാരുണ്യ, ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും വിതരണവും ഉമ്മൻചാണ്ടി നിർവഹിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കൂടിയാലോചന യോഗത്തിൽ പ്രസിഡന്റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി കെ.എം ഷെരീഫ് കുഞ്ഞു, കുഞ്ഞാലി ഹാജി, അബ്ദുൽമജീദ് നഹ, ചെമ്പൻ അബ്ബാസ്, ജോഷി വർഗീസ്, നൗഷാദ് അടൂർ, സമദ് കിണാശ്ശേരി, അബ്ദുൽ റഹ്മാൻ ഇസ്മായിൽ, അബ്ദുൽ റഹ്മാൻ കാവുങ്ങൽ, ശുക്കൂർ വക്കം, തക്ബീർ പന്തളം തുടങ്ങിയവർ പങ്കെടുത്തു.
സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും ശ്രീജിത് കണ്ണൂർ നന്ദിയും പറഞ്ഞു.