ന്യൂദല്‍ഹി- ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയും തമ്മില്‍ ട്വിറ്ററില്‍ യുദ്ധം. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നിര്‍ദേശപ്രകാരമാണ് ബദ്ധശത്രുക്കളായ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചതെന്ന റാം മാധവിന്റെ ആരോപണത്തിനെതിരെ രൂക്ഷമായാണ് ഉമര്‍ അബ്ദുല്ല പ്രതകരിച്ചത്. പാക്കിസ്ഥാന്‍ നിര്‍ദേശപ്രകാരമാണ് കശ്മീരിലെ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബി.ജെ.പി നേതാവിന്റെ ആരോപണം
ആരോപണം തെളിയിക്കാന്‍ റാം മാധാവ് തയാറാകണമെന്നായിരുന്നു ഉമര്‍ അബ്ദുല്ലയുടെ ട്വീറ്റ്. റോയും എന്‍.ഐ.എയും ഇന്റലിജന്‍സും ബി.ജെ.പിയുടെ അധീനതയിലുള്ളപ്പോള്‍ ഇത് എളുപ്പം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉമറിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിച്ചില്ലെന്ന് റാം മാധവ് മറുപടി നല്‍കിയെങ്കിലും ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമുള്ള വെല്ലുവിളി ഉമര്‍ അബ്ദുല്ല ആവര്‍ത്തിച്ചു.