ഐസ്വാൾ - രാജസ്ഥാനിലെ ശ്രീജഗദീഷ് പ്രസാദ് ജബർമൽ തിബ്രേവാല സർവകലാശാല മിസോറം ഗവർണർ കുമ്മനം രാജശേഖരന് ഡി-ലിറ്റ് ബിരുദം നൽകി ആദരിക്കുന്നു. വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് ഡി-ലിറ്റ് നൽകുന്നതെന്ന് സർവകലാശാലയുടെ മേൽനോട്ടം വഹിക്കുന്ന രാജസ്ഥാനി സേവാ സംഘിന്റെ ചെയർപേഴ്‌സൺ ഡോ.വിനോദ് തിബ്രേവാല അറിയിച്ചു.
സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക, രംഗങ്ങളിൽ നൽകിയ വിവിധ സേവനങ്ങൾ, മാധ്യമ മേഖലയിൽ അടക്കം നടത്തിയ പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്താണു ബിരുദ ദാനമെന്നും തിബ്രേവാല അറിയിച്ചു. ഫെബ്രുവരിയിൽ സർവകലാശാല കാമ്പസിൽ നടത്തുന്ന ചടങ്ങിൽ ബിരുദദാനം നടക്കും.