മനില- ഫിലിപ്പീന്‍സില്‍ ഇസ്ലാമിക് ബാങ്കിംഗ് വ്യാപകമാക്കുന്നു. ഇതുസംബന്ധിച്ച ബില്‍ ജനപ്രതിനിധി സഭ പാസാക്കി. ഇതുവരെ മിന്‍ഡനാവോയില്‍ മാത്രം പരിമിതമായിരുന്ന ഇസ്ലാമിക് ബാങ്കുകള്‍ ഇനി രാജ്യത്തിന്റെ എല്ലാ ഭാഗത്തും തുറക്കുമെന്ന് ബാങ്ക്, ധനകര്യ സ്ഥാപനങ്ങളുടെ ജനപ്രതിനിധി സഭാ ചെയര്‍മാന്‍ ഹെന്‍ റി ഓങ് പറഞ്ഞു. പുതിയ നീക്കം ബാങ്ക് ഇടപാടുകളില്‍നിന്ന് വിട്ടുനില്‍ക്കുന്ന മുസ്ലിംകള്‍ക്ക് ഏറെ സഹായകമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു കോടിയിലേറെ മുസ്ലിംകളാണ് ഫിലിപ്പീന്‍സിലുള്ളത്.