റിയാദ് - രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെന്റൽ ക്ലിനിക്കുകളിൽ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനകളിൽ 489 നിയമ ലംഘനങ്ങൾ കണ്ടെത്തി. ആരോഗ്യ വ്യവസ്ഥകളും മറ്റു മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും നിയമ ലംഘനങ്ങൾ നടക്കുന്നില്ലെന്നും ഉറപ്പു വരുത്തുന്നതിന് ഡെന്റൽ ക്ലിനിക്കുകളിൽ ആരോഗ്യ മന്ത്രാലയം ശക്തമായ പരിശോധനക്ക് തുടക്കമിട്ടിട്ടുണ്ട്. ആദ്യ ദിവസം 279 ഡെന്റൽ ക്ലിനിക്കുകളിലാണ് പരിശോധന നടത്തിയത്.