സകാക്ക- പ്രളയജലം ഒഴുകിയെത്തുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ജീപ്പ് വെള്ളച്ചാട്ടത്തില്‍ വീണു. അല്‍ജൗഫ് പ്രവിശ്യയിലെ മുഐസിന്‍ വെള്ളച്ചാട്ടത്തിലാണ് സംഭവം. വാഹനത്തില്‍നിന്നിറങ്ങി മൊബൈല്‍ ക്യാമറയില്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു ഉടമ.
ഇറക്കത്തില്‍ നിര്‍ത്തിയ വാഹനം ഉരുണ്ട് വെള്ളത്തില്‍നിന്ന് വീഴുന്നത് നോക്കിനില്‍ക്കാനേ ഉടമക്കും വെള്ളച്ചാട്ടം കാണാനിറങ്ങിയ മറ്റുള്ളവര്‍ക്കും നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഉടമ വാഹനത്തിനു പിന്നാലെ ഓടുന്നതും വിഡിയോയില്‍ കാണാം.