കുവൈത്ത് സിറ്റി- പ്രളയ ദുരന്തത്തിന് കാരണമായ അടിസ്ഥാന സൗകര്യ പോരായ്മകളില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നല്‍കുമെന്ന് കുവൈത്ത് അധികൃതര്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമാണ് ശിക്ഷ. നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൃഷിനാശം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ തീരുമാനം വരുന്ന മുറയ്ക്ക് നഷ്ടപരിഹാരം നല്‍കിത്തുടങ്ങുമെന്ന് കൃഷിമത്സ്യ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ശൈഖ് മുഹമ്മദ് അല്‍ യൂസുഫ് അറിയിച്ചു.
പ്രളയം മൂലമുണ്ടായ പ്രത്യക്ഷ നഷ്ടം 3,000 ലക്ഷം ദിനാര്‍ കവിയുമെന്ന് കണക്കാക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നാശം, പൊതു/സ്വകാര്യ സ്ഥാപനങ്ങളുടെ നാശം എന്നിവ അടിസ്ഥാനമാക്കിയാണ് നഷ്ടം കണക്കാക്കിയത്. പൊതു അവധി നല്‍കേണ്ടി വന്നതിനാല്‍ പ്രതിദിനം 500 ലക്ഷം ദിനാറിന്റെ ഉല്‍പാദന നഷ്ടവും ഉണ്ടായി.
മഴക്കെടുതിയെക്കുറിച്ചുള്ള അന്വേഷണത്തിനായി നിയോഗിക്കപ്പെട്ട സമിതി അടുത്താഴ്ച യോഗം ചേരുമെന്ന് അധികൃതര്‍ അറിയിച്ചു.